ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ റദ്ദാക്കണം; ഇഡി കോടതിയിലേക്ക്

kerala hc

കൊച്ചി: ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. സന്ദീപിന്റെ മൊഴി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിനെതിരെയാണ് ഇഡി ഹര്‍ജി നല്‍കുന്നത്. മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേര് പറയാന്‍ ഇഡി ഭീഷണിപ്പെടുത്തിയെന്നാണ് സന്ദീപിന്റെ മൊഴി.

സന്ദീപിന്റെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചെന്നും ഇഡി ആരോപിക്കുന്നു.
മൊഴിയെടുക്കാന്‍ അനുവദിച്ച സെഷന്‍സ് കോടതി ഉത്തരവ് റദ്ദ് ചെയ്യണെന്നും ഇഡി കോടതിയില്‍ ആവശ്യപ്പെടും.

ഇഡിയുടെ കസ്റ്റഡിയിലുള്ളപ്പോഴും ജയിലില്‍ വച്ച് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി, സ്പീക്കര്‍, കെ ടി ജലീല്‍, ബിനീഷ് കോടിയേരി എന്നിവര്‍ക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു. ഇഡി ഉദ്യോഗസ്ഥര്‍ പ്രേരിപ്പിച്ച മൊഴി നല്‍കി കള്ളത്തെളിവുണ്ടാക്കിയതായി സന്ദീപ് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സന്ദീപ് നേരിട്ട് പരാതി നല്‍കിയിട്ടില്ലെന്നും വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തതെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Top