വാഹന രജിസ്‌ട്രേഷന്‍; ഫഹദിനും അമല പോളിനുമെതിരെയുള്ള കേസ് അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: സിനിമാ താരങ്ങളായ ഫഹദിനും അമല പോളിനുമെതിരായ വാഹന രജിസ്‌ട്രേഷന്‍ കേസ് അവസാനിപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്.

ഇത് സംബന്ധിച്ച് പുതുച്ചേരി സര്‍ക്കാരാണ് കൂടുതല്‍ നടപടികളെടുക്കേണ്ടതെന്നും കേരളത്തില്‍ കൂടുതല്‍ നടപടികളെടുക്കാന്‍ കഴിയില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. വ്യാജ മേല്‍വിലാസത്തിലാണ് അമല പോള്‍ വാഹനം രജിസ്റ്റര്‍ ചെയ്തതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

അതേസമയം, നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്കെതിരെയുള്ള വാഹന രജിസ്‌ട്രേഷന്‍ കേസ് തുടരും.

Top