പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്; ക്രൈംബ്രാഞ്ച് അന്വേഷിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുവാന്‍ ഡിജിപി ഉത്തരവിട്ടു. എഫ്‌ഐആര്‍ ലഭിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും.

പൊലീസുകാരുടെ പോസ്റ്റല്‍ വോട്ട് അട്ടിമറിച്ചെന്ന പരാതിയില്‍ സമഗ്രാന്വേഷണം വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചിരുന്നു. പോസ്റ്റല്‍ വോട്ട് അട്ടിമറിയില്‍ പൊലീസ് അസോസിയേഷന് പങ്കുണ്ടെന്നാണ് ഡിജിപി നല്‍കിയ റിപ്പോര്‍ട്ടിലെ സൂചനയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അന്വേഷണം ഏത് രീതിയില്‍ വേണമെന്ന് ഡിജിപിക്ക് തീരുമാനിക്കാമെന്നും ഡിജിപി നേരത്തെ നടപടിയെടുത്തില്ലെന്ന പരാതിയില്‍ കഴമ്പിലെന്നും ടിക്കാറാം മീണ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Top