ബാലഭാസ്‌ക്കറിന് സംഭവിച്ചത് അപകട മരണമല്ല; ക്രൈംബ്രാഞ്ച് കണ്ടെത്തുമെന്ന് കലാഭവന്‍ സോബി

Balabhaskar

തിരുവനന്തപുരം: ബാലഭാസ്‌ക്കറിന് സംഭവിച്ചത് അപകട മരണമല്ലെന്ന് മിമിക്രി കലാകാരന്‍ കലാഭവന്‍ സോബി. പിന്നിലെ കാരണം ക്രൈംബ്രാഞ്ച് കണ്ടെത്തുമെന്നും മാധ്യമങ്ങളോട് പറയാത്തതായി ചില കാര്യങ്ങള്‍ ക്രൈം ബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ടെന്നും സോബി പറഞ്ഞു.

താന്‍ നടത്തിയ വെളിപ്പെടുത്തലിന് ശേഷം ഭീഷണികളുണ്ടെന്നും കൊച്ചിയിലെത്തിയ ശേഷം ബാക്കി വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും സോബി വ്യക്തമാക്കി.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബി ഇന്ന് രാവിലെയായിരുന്നു ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നല്‍കിയത്. അപകടം നടന്ന സ്ഥലത്ത് നിന്ന് രണ്ട് പേര്‍ രക്ഷപ്പെടുന്നതായി കണ്ടെന്നായിരുന്നു സോബി വെളിപ്പെടുത്തിയത്. ഇതില്‍ ദുരൂഹതയുണ്ടെന്നും സോബി പറഞ്ഞിരുന്നു.

അതേസമയം, ബാലഭാസ്‌ക്കറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കും. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ പണം തിരിമറി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് അക്കൗണ്ടുകള്‍ പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസം ബാലഭാസ്‌കറിന്റെ പിതാവ് കെ.സി. ഉണ്ണിയുടെ മൊഴി ക്രൈംബ്രാഞ്ചും രേഖപ്പെടുത്തിയിരുന്നു.

Top