കൊവിഡ് പ്രതിരോധത്തിന് വീണ്ടും സഹായഹസ്തവുമായി ശിഖര്‍ ധവാന്‍

മുംബൈ: ഇന്ത്യയുടെ കൊവിഡ് പ്രതിരോധത്തിന് വീണ്ടും സഹായങ്ങളുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. ഗുരുഗ്രാം പൊലീസിന് കൊവിഡ് രോഗകള്‍ക്കു വേണ്ടി ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ എത്തിച്ചിരിക്കുകയാണ് താരം. ‘മിഷന്‍ ഓക്‌സിജന്‍’ പദ്ധതിയുടെ ഭാഗമായി 20 ലക്ഷം രൂപ കഴിഞ്ഞ മാസം താരം സംഭാവന ചെയ്തിരുന്നു. ഐപിഎല്‍ പതിനാലാം സീസണില്‍ വ്യക്തിഗത മികവിന് ലഭിച്ച സമ്മാനത്തുകകളും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ധവാന്‍ നീക്കിവച്ചിരുന്നു. ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കൈമാറിയ ശിഖര്‍ ധവാന് ഗുരുഗ്രാം പൊലീസ് നന്ദിയറിയിച്ചു. ചെറുതാണെങ്കിലും, മഹാമാരിക്കാലത്ത് ജനങ്ങളെ സഹായിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ട് എന്ന് ശിഖര്‍ ധവാന്‍ പ്രതികരിച്ചു.

Top