ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റിന് വേദിയാവുന്നത് ദുബായ്; വ്യക്തമാക്കി സൗരവ് ഗാംഗുലി

കൊല്‍ക്കത്ത: ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റിന് ദുബായ് വേദിയാവും. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെപ്റ്റംബറിലാണ് ഏഷ്യാ കപ്പിന് ദുബായ് വേദിയാവുക.

പാക്കിസ്ഥാന്‍ വേദിയാവാനിരുന്ന ടൂര്‍ണമെന്റ് ഇന്ത്യയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ദുബായിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ ഇന്ത്യയും പാക്കിസ്ഥാനും ടൂര്‍ണമെന്റില്‍ കളിക്കുമെന്ന് ഉറപ്പായി.

ടി20 വനിതാ ലോകകപ്പില്‍ സെമിയിലെത്തിയ ഇന്ത്യന്‍ ടീമിനെ ഗാംഗുലി അഭിനന്ദിച്ചു.
അതേസമയം ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ കനത്ത തോല്‍വി വഴങ്ങിയെങ്കിലും കോലിയുടെ നേതൃത്വത്തിലുളള ഇന്ത്യന്‍ ടീം രണ്ടാം ടെസ്റ്റില്‍ ശക്തമായി തിരിച്ചുവരുമെന്നും ഗാംഗുലി പറഞ്ഞു.

Top