വനിതാ ടി20 ലോകകപ്പ്; പാകിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം

സിഡ്നി: വനിതാ ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം. ഇതോടെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക സെമിയുറപ്പിച്ചു. പാകിസ്ഥാന്‍ വനിതകളെ 17 റണ്‍സിന് തകര്‍ത്താണ് പ്രോട്ടീസ് സെമിയിലെത്തിയത്.

ദക്ഷിണാഫ്രിക്കയുടെ 136 റണ്‍സ് പിന്തുടര്‍ന്ന പാകിസ്ഥാന് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 119 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ദക്ഷിണാഫ്രിക്കയുടെ ലോറയാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്. തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി നേടി ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത് ലോറയാണ്.

ലോകകപ്പില്‍ ലോറയുടെ ആദ്യ ഫിഫ്റ്റിയാണിത്. ലോറ 36 പന്തില്‍ എട്ട് ബൗണ്ടറികള്‍ സഹിതം പുറത്താകാതെ 53 റണ്‍സെടുത്തു. കാപ്പ് 31ഉം പ്രീസ് 17ഉം സുനി 12ഉം ട്രയോണ്‍ 10 ഉം റണ്‍സെടുത്തു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന്റെ ഓപ്പണര്‍മാരായ മുനീബ 12ഉം ജാവെറിയ 31ഉം റണ്‍സെടുത്തു. പിന്നീട് വന്നവരില്‍ ആലിയക്ക് മാത്രമാണ് തിളങ്ങാനായത്. ആലിയ 32 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്സും സഹിതം പുറത്താകാതെ 39 റണ്‍സ് നേടി.

Top