രവീന്ദ്ര ജഡേജയുടെ ഭാര്യ ജാംനഗര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായേക്കും

ഗാന്ധിനഗര്‍: ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ഗുജറാത്തിലെ ജാംനഗര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ട്. റിവാബ ഈയടുത്താണ് ബി ജെ പിയില്‍ ചേര്‍ന്നത്. സംസ്ഥാനത്തെ കര്‍ണിസേനയുടെ വനിതവിഭാഗം അധ്യക്ഷ കൂടിയാണ് റിവാബ.

അതേസമയം ജാംനഗറില്‍ പാട്ടീദാര്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മുഴുവന്‍ സീറ്റുകളിലും ബി ജെ പിയാണ് വിജയിച്ചത്. 26 ലോക്‌സഭാ സീറ്റുകളാണ് ഗുജറാത്തിലുള്ളത്.

Top