ദൃശ്യം 2വിനെ പ്രശംസിച്ച് ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ

ashwin

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുക്കെട്ടിലെത്തിയ ദൃശ്യം 2 മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് ​രംഗത്തെത്തിയത്. ഇപ്പോഴിത ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിനും ചിത്രത്തെ പ്രശംസിച്ച് രം​ഗത്തെത്തി. ട്വിറ്ററില്‍ ഇപ്പോള്‍ വൈറല്‍ ആവുന്നത് ദൃശ്യം 2 കണ്ട ഇന്ത്യന്‍ ക്രിക്കറ്റ് താരം  അശ്വിന്റെ അഭിപ്രായമാണ്.

“ജോര്‍ജുകുട്ടി (മോഹന്‍ലാല്‍) കോടതിയില്‍ ആ ട്വിസ്റ്റ് സൃഷ്ടിച്ചപ്പോള്‍ ഞാന്‍ ഉറക്കെ ചിരിച്ചുപോയി. ചിത്രം നിങ്ങള്‍ ഇനിയും കണ്ടിട്ടില്ലെങ്കില്‍ ദയവായി ദൃശ്യം 1 മുതല്‍ വീണ്ടും ആരംഭിക്കുക. ഗംഭീരം. അശ്വിന്‍ ട്വീറ്റ് ചെയ്തു.

ദൃശ്യം രണ്ടിന് വലിയ പ്രേക്ഷക-നിരൂപക പ്രശംസയാണ് ലഭിക്കുന്നത്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മോഹൻലാൽ, മീന, സിദ്ദിഖ്, മുരളീ ഗോപി, ആശ ശരത്ത്, ഗണേഷ് കുമാർ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

Top