ക്രിക്കറ്റ് താരം ഹൊയ്‌സാല കെ ഹൃദയാഘാതം മൂലം മരിച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ നിന്നുള്ള ക്രിക്കറ്റ് താരം ഹൊയ്‌സാല കെ ഹൃദയാഘാതം മൂലം മരിച്ചു. വ്യാഴാഴ്ച്ച ഏയ്ജീസ് സൗത് സോണ്‍ ടൂര്‍ണമെന്റ് മാച്ച് കഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ് മൈതാനത്തുവച്ച് ഹൊയ്‌സാലയ്ക്ക് ഹൃദയാഘാതമുണ്ടായത്.

തുടര്‍ന്ന് ബെംഗളൂരുവിലെ ബൗറിങ് ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മരണം സംഭവിക്കുകയായിരുന്നു. കര്‍ണാടക ടീമില്‍ അണ്ടര്‍ 25 വിഭാഗത്തെ പ്രതിനിധീകരിച്ചു കളിച്ചിരുന്നയാളാണ് ഹൊയ്‌സാല. കര്‍ണാടക പ്രീമിയര്‍ ലീഗിലും കളിച്ചിട്ടുണ്ട്.

ബെംഗളൂരുവിലെ ആര്‍.എസ്.ഐ. ക്രിക്കറ്റ് മൈതാനത്ത് തമിഴ്‌നാടിനെതിരായി കര്‍ണാടക കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. കര്‍ണാടകയുടെ വിജയത്തിനുശേഷം ടീമംഗങ്ങള്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ഹൊയ്‌സാല കടുത്ത നെഞ്ചുവേദനമൂലം അബോധാവസ്ഥയിലായത്. മൈതാനത്തുവച്ചുതന്നെ മറ്റു ടീമംഗങ്ങള്‍ സി.പി.ആര്‍ ഉള്‍പ്പെടെയുള്ള പ്രാഥമികശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top