ഹര്‍ഭജന്‍ സിങ് ആദ്യമായി നായകനാകുന്ന ‘ഫ്രണ്ട്ഷിപ്പ്’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് ആദ്യമായി നായകനാകുന്ന സിനിമയാണ് ഫ്രണ്ട്ഷിപ്പ്. ഇപ്പോഴിതാ ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

തമിഴിനു പുറമെ തെലുങ്ക്, മലയാളം കന്നഡ ഭാഷകളിലുമാണ് ചിത്രം ഒരുങ്ങുന്നത്. ഹര്‍ഭജനൊപ്പം തെന്നിന്ത്യന്‍ താരം അര്‍ജുനും ശ്രീലങ്കന്‍ മാധ്യമ പ്രവര്‍ത്തക ലോസ്‌ലിയും പ്രധാന വേഷത്തിലെത്തുന്നു. സിയാന്റോ സ്റ്റുഡിയോയുടെ ബാനറില്‍ ജെ പീ ആര്‍, സ്റ്റാലിന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോണ്‍പോള്‍ രാജ്, ഷാം സൂര്യ എന്നിവരാണ്. നേരത്തെ ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ലോക്ക്ഡൗണ്‍ മൂലം

തിയേറ്റര്‍ റിലീസ് ഉണ്ടാകുമോയെന്നു വ്യക്തമല്ല.ഹര്‍ഭജനൊപ്പം തമിഴിലെ നിരവധി പ്രമുഖരും ചിത്രത്തിലുണ്ടെന്നാണ് സൂചന. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായി തമിഴകത്തിന്റെ ഇഷ്ടം കൂടിയായ ഹര്‍ഭജനെ വെള്ളിത്തിരയില്‍ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Top