ക്രിക്കറ്റ് താരം അവി ബറോട്ട് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

മുംബൈ: മുന്‍ ഇന്ത്യന്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍ അവി ബറോട്ട് (29) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 2019-20 സീസണില്‍ രഞ്ജി ട്രോഫി നേടിയ ടീമിലെ അംഗമായിരുന്നു. കരിയറില്‍ ഹരിയാനയെയും ഗുജറാത്തിനെയും താരം പ്രതിനിധീകരിച്ചിട്ടുണ്ട്. താരത്തിന്റെ വിയോഗത്തില്‍ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ ദുഃഖം രേഖപ്പെട്ടുത്തി.

ബറോട്ട് 38 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 38 ലിസ്റ്റ് എ മത്സരങ്ങളും 20 ആഭ്യന്തര ടി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്ന അദ്ദേഹം ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 1,547 റണ്‍സും ലിസ്റ്റ്-എ കളികളില്‍ 1030 റണ്‍സും ടി 20 യില്‍ 717 റണ്‍സും നേടി. സൗരാഷ്ട്രയ്ക്ക് വേണ്ടി അദ്ദേഹം 21 രഞ്ജി ട്രോഫി മത്സരങ്ങളും 17 ലിസ്റ്റ് എ മത്സരങ്ങളും 11 ആഭ്യന്തര ടി 20 മത്സരങ്ങളും കളിച്ചു.

2011-ല്‍ ഇന്ത്യയുടെ അണ്ടര്‍ -19 ക്യാപ്റ്റനായിരുന്നു ബറോട്ട്, ഈ വര്‍ഷം ആദ്യം, ഗോവയ്ക്കെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തില്‍ വെറും 53 പന്തില്‍ 122 റണ്‍സ് നേടി അദ്ദേഹം ശ്രദ്ധ നേടിയിരുന്നു.

 

Top