രാഹുലിനേക്കാളും നല്ല ഓപ്പണര്‍ ഇതാണ്; കെ.എല്‍ രാഹുലിനെ ട്രോളി സോഷ്യല്‍ മീഡിയ

പെര്‍ത്ത്: ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍. രാഹുല്‍ പെര്‍ത്ത് ടെസ്റ്റില്‍ കാഴ്ച വെച്ചത് സമീപകാലത്തെ ഏറ്റവും മോശം പ്രകടനമാണ്. ഈ വര്‍ഷം രാഹുല്‍ കളിച്ച മൊത്തം മത്സരങ്ങളുടെ കണക്കെടുത്താലും അത് തന്നെയാണ് സ്ഥിതി.

കഴിഞ്ഞവര്‍ഷത്തില്‍ ഒരു സെഞ്ച്വറി മാത്രമാണ് രാഹുലിന്റെ ലിസ്റ്റിലുള്ളു. 18 ഇന്നിങ്‌സുകള്‍ രാഹുല്‍ എവേ ഗ്രൗണ്ടില്‍ കളിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നാലിന്നിങ്‌സില്‍ നേടിയത് വെറും 30 റണ്‍സ്. ഇംഗ്ലണ്ടില്‍ 10 ഇന്നിങ്‌സില്‍ നിന്ന് നേടിയത് 299 റണ്‍സ്. അതില്‍ ഒരു സെഞ്ചുറി (149)യുണ്ടായിരുന്നു.

ഓസ്‌ട്രേലിയയില്‍ രണ്ട് ടെസ്റ്റ് കഴിയുമ്പോള്‍ രാഹുലിന്റെ അക്കൗണ്ടില്‍ വെറും 48 മാത്രം. ഇംഗ്ലണ്ടിനെതിരെ നേടിയ സെഞ്ചുറി ഒഴിച്ചു നിര്‍ത്തിയാല്‍ ഒരു അര്‍ധ സെഞ്ചുറി നേടാന്‍ പോലും രാഹുലിന് സാധിച്ചില്ല.

ഇനി അടുത്ത രണ്ട് ടെസ്റ്റിനുള്ള ടീമില്‍ രാഹുലിന് അവസരമുണ്ടോ എന്നുള്ളത് പോലും സംശയമാണ്. ഇപ്പോള്‍ ഇതാ തുടര്‍ച്ചയായി മോശം പ്രകടനം കാഴ്ചവെച്ച രാഹുലിനെതിരെ ട്രോളുമായെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. സീറോ സിനിമയ്ക്ക് പ്രോമോഷന്‍ നല്‍കാനാണ് രാഹുല്‍ ഈ രീതിയില്‍ കളിച്ചതെന്നും, ഈ ഓപ്പണറെക്കാലും നല്ലത് സോഡാ ഓപ്പണര്‍ ആണെന്നും ഒക്കെയാണ് ട്രോളുകള്‍.

Top