മുംബൈ: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലേക്കു പറന്നു. മെയ് 30ന് തുടക്കം കുറിക്കുന്ന ഏകദിന ലോകകപ്പില്‍ തികഞ്ഞ സാന്നിധ്യം ഉറപ്പാക്കാനായി ഇന്ന് പുലര്‍ച്ചെ 2.30ഓടെയാണ് ഇന്ത്യന്‍ ടീം പുറപ്പെട്ടത്.
ഐപിഎല്‍ പോരാട്ടത്തിനു ശേഷം ഏറെ ദിവസങ്ങള്‍ ടീം അംഗങ്ങള്‍ക്ക് വിശ്രമം ലഭിച്ചിരുന്നു. ചൊവ്വാഴ്ചയാണ് താരങ്ങള്‍ വീണ്ടും മുംബൈയില്‍ ഒത്തു ചേര്‍ന്നത്. മൂന്ന് ലോകകപ്പ് കളിച്ച് പരിചയമുള്ള വിരാട് കൊഹ്ലിക്ക് ക്യാപ്റ്റനായി മാറിയതില്‍ പിന്നെയുളള ആദ്യ ലോകകപ്പ് പോരാട്ടമാണിത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ജൂണ്‍ അഞ്ചിനാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ഇതിന് മുന്നേ മേയ് 25ന് ന്യൂസിലന്ഡിനെതിരേയും 28ന് ബംഗ്ലാദേശിനെതിരേയും പരിശീലന മത്സരങ്ങളുണ്ട്.