ക്രിക്കറ്റ് ലോകകപ്പ്; സെമിയില്‍ എത്തുന്ന നാല് ടീമുകളെ പ്രവചിച്ച് കപില്‍ ദേവ്

വര്‍ഷത്തെ ക്രിക്കറ്റ് ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് സെമിയിലെത്തുക ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളായിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ദേവ്. നാലാമന്മാരായി ന്യൂസിലന്‍ഡ്, വെസ്റ്റിന്‍ഡീസ് എന്നിവയില്‍ ഏതെങ്കിലും ടീമും സെമിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ടീം ഇന്ത്യ തീര്‍ച്ചയായും ആദ്യ നാലില്‍ ഇടം പിടിക്കുമെന്നും ധോണിയും, കൊഹ്ലിയുമടക്കമുള്ളവര്‍ അതിന് വഴിതെളിക്കുമെന്നും കപില്‍ദേവ് സൂചിപ്പിച്ചു. ടൂര്‍ണമെന്റിന്റെ ലീഗ് ഘട്ടങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി സെമിയിലേക്ക് കടക്കുക ഇന്ത്യയ്ക്ക് പുറമേ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ ടീമുകളാണെന്നും കപില്‍ദേവ് അഭിപ്രായപ്പെടുന്നു.

Top