ശരീരം അനുവദിക്കുന്നതു വരെ ക്രിക്കറ്റ് തുടരും; ഇഷാന്ത് ശര്‍മ

അബുദാബി: തന്റെ ശരീരം അനുവദിക്കുന്ന കാലം വരെ ക്രിക്കറ്റില്‍ തുടരുമെന്ന് ഇന്ത്യന്‍ ടീമിലെ സീനിയര്‍ പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ.

വളരെ ചെറുപ്പത്തില്‍ത്തന്നെ ക്രിക്കറ്റിനോടുള്ള എന്റെ താല്‍പര്യം തിരിച്ചറിഞ്ഞു. ഓരോ ദിവസവും 100 ശതമാനം പ്രയത്നം നല്‍കി ഞാന്‍ മുന്നോട്ട് പോയി. ഇന്ത്യയെ ഉന്നതിയിലേക്കെത്തിക്കണമെന്ന് ആഗ്രഹിച്ച് ഓരോ ചുവടിലും പുരോഗമനം കൊണ്ടുവന്നു. എന്റെ ശരീരം അനുവദിക്കുന്ന കാലം വരെ ക്രിക്കറ്റില്‍ കളി തുടരും. ദൈവം അനുഗ്രഹിച്ചാല്‍ അതിന് ശേഷവും നന്നായി പോകട്ടെ’-ഇഷാന്ത് ശര്‍മ പറഞ്ഞു.

ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡ് പുരസ്‌കാരത്തിനും ഇഷാന്ത് അര്‍ഹനായിരുന്നു. എന്നാല്‍ ഐപിഎല്ലിന്റെ ഭാഗമായി യുഎഇയില്‍ ആയതിനാല്‍ വിര്‍ച്വലായി നടന്ന പുരസ്‌കാര വിതരണ ചടങ്ങില്‍ ഇഷാന്ത് പങ്കെടുത്തില്ല. ‘ഈ അംഗീകാരത്തിന് കായിക മന്ത്രാലയത്തിന് ആത്മാര്‍ത്ഥമായ നന്ദി പറയുന്നു. എന്റെ ജീവിതയാത്രയെ മനോഹരമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് വലിയ പിന്തുണയാണ് ബിസിസി ഐ നല്‍കുന്നത്. ഒരിക്കലും ഇത് വിസ്മരിക്കില്ല. അര്‍ജുന അവാര്‍ഡ് ജേതാക്കളായ എല്ലാവര്‍ക്കും അഭിനന്ദനം. അര്‍ജുന അവാര്‍ഡ് നേടുകയെന്നത് മഹത്വരമാണ്. ഏറ്റുവാങ്ങുന്നത് സന്തോഷം. ‘-ഇഷാന്ത് ശര്‍മ പറഞ്ഞു.

Top