ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ; സ്കോർ ഉയർത്താൻ ഇന്ത്യ

ഇംഗ്ലണ്ടിൽ സതാംപ്ടണിൽ നടക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മൂന്നാം ദിനത്തിലേക്ക്. മികച്ച സ്കോർ ലക്ഷ്യമിട്ടാണ് ഇന്ത്യ ഇന്ന് ക്രീസിൽ ഇറങ്ങുന്നത്‌. രണ്ടാം ദിനം കിവീസ് ബോളിങ് നിരയെ ഇന്ത്യ നന്നായി പ്രതിരോധിച്ചിരുന്നു. സ്കോർ 50 കഴിഞ്ഞതിന് ശേഷമാണ് ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും രോഹിത് ശർമയും പുറത്തായത്. നിലവിലെ സാഹചര്യത്തിൽ ഒന്നാം ഇന്നിങ്സിൽ 250 റൺസ് നേടിയാൽ പോലും അത് ഇന്ത്യക്ക് മികച്ച സ്കോറായിരിക്കും.

3 വിക്കറ്റിന് 146 റൺസ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് പുനരാരംഭിക്കുന്നത്. വിരാട് കോലിയും അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്. മത്സരത്തിൻെറ ഒന്നാം ദിനം മഴ കാരണം ഒരു പന്ത് പോലും എറിയാൻ സാധിച്ചിരുന്നില്ല. രണ്ടാം ദിനം വെളിച്ചക്കുറവ് കാരണം നേരത്തെ നിർത്തേണ്ടിയും വന്നു. മൂന്നാം ദിനം ചെറിയ മഴച്ചാറ്റൽ ഉള്ളതായാണ് റിപ്പോർട്ടുകൾ.

Top