cricket test : williamson

ഹാമില്‍ട്ടന്‍ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിര്‍ണായക ടെസ്റ്റില്‍ കെയ്ന്‍ വില്യംസണിന്റെ സെഞ്ചുറി മികവില്‍ ന്യൂസീലന്‍ഡിനു മുന്നേറ്റം.
ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്‌സില്‍ നേടിയ 314 റണ്‍സിനെതിരെ മൂന്നാം ദിവസം ന്യൂസീലന്‍ഡ് നാലു വിക്കറ്റിന് 321 റണ്‍സെടുത്തു.

17-ാം സെഞ്ചുറി നേടി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ന്യൂസീലന്‍ഡ് താരത്തിന്റെ റെക്കോര്‍ഡില്‍ മാര്‍ട്ടിന്‍ ക്രോയ്ക്ക് ഒപ്പമെത്തിയ വില്യംസണ്‍ 148 റണ്‍സെടുത്തു പുറത്താകാതെ നില്‍ക്കുന്നു. 13 റണ്‍സോടെ മിച്ചല്‍ സാന്റ്‌നറാണ് ക്രീസില്‍.

രണ്ടാം വിക്കറ്റില്‍ വില്യംസണും ജീത് റാവലും ചേര്‍ന്നു നേടിയ 190 റണ്‍സാണു കിവീസിന്റെ കുതിപ്പില്‍ നിര്‍ണായകമായത്. എന്നാല്‍ 88 റണ്‍സെടുത്തു റാവല്‍ പുറത്തായതു തിരിച്ചടിയായി. ഒരു വിക്കറ്റിന് 273 റണ്‍സില്‍ നിന്നാണു കിവീസ് നാലിന് 321 റണ്‍സിലെത്തിയത്. പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലാണ്.

Top