കേരള വനിതാ ടീം മുൻ ക്യാപ്റ്റൻ സബീന ജേക്കബ് അന്തരിച്ചു

തിരുവനന്തപുരം: കേരള വനിതാ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും സ്റ്റേറ്റ് സീനിയര്‍ വിമന്‍സ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണും ആയിരുന്ന സബീന ജേക്കബ് അന്തരിച്ചു.

സബീന ജേക്കബിന്റെ മൃതദേഹം നാളെ പത്ത് മണിക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആസ്ഥാനത്ത് പൊതു ദര്‍ശനത്തിന് വയക്കും. സംസ്‌കാരം നാളെ വൈകിട്ട് നാല് മണിക്ക് കോട്ടയം പാണംപടി പള്ളിയില്‍ നടക്കും. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് പ്രഫസര്‍ ടിറ്റോ കെ ചെറിയാന്റെ ഭാര്യയാണ്.

1977 മുതല്‍ 1981 വരെ കേരള വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു. കേരള സര്‍വകലാശാലയെ മൂന്ന് വര്‍ഷം പ്രതിനിധീകരിച്ച സബീന തിരുവനന്തപുരം ജില്ലയുടെയും പിന്നീട് കേരള സ്റ്റേറ്റ് വിമന്‍സ് ക്രിക്കറ്റ് അസോസിയേഷന്റെയും സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിസിസിഐ വിമന്‍സ് ക്രിക്കറ്റ് ഏറ്റെടുത്ത ശേഷം കഴിഞ്ഞ അഞ്ചു വര്‍ഷമായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

Top