വാട്‌സ് ആപ്പില്‍ ഇനി മുതല്‍ ക്രിക്കറ്റ് സ്റ്റിക്കറുകളും

ക്രിക്കറ്റ് ആരാധകര്‍ക്കായി വാട്‌സ് ആപ്പില്‍ ഇനി മുതല്‍ പുതിയ ക്രിക്കറ്റ് സ്റ്റിക്കറുകള്‍. വാട്സാപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പിലാണ് ക്രിക്കറ്റ് സ്റ്റിക്കറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈകാതെ തന്നെ വാട്സാപ്പിന്റെ ഐഓഎസ് പതിപ്പിലും ക്രിക്കറ്റ് സ്റ്റിക്കറുകള്‍ ലഭ്യമാകും. ഐപി എല്‍ നടക്കുന്ന സാഹചര്യത്തില്‍ ആരാധകരെ ലക്ഷ്യമിട്ടുകൊണ്ടാണ് വാട്സാപ്പില്‍ പുതിയ ക്രിക്കറ്റ് സ്റ്റിക്കറുകള്‍ ഉള്‍പ്പെട്ടുത്തിരിക്കുന്നത്.

എന്നാല്‍ നിലവില്‍ ക്രിക്കറ്റ് സ്റ്റിക്കറുകള്‍ വാട്സാപ്പില്‍ കാണാന്‍ സാധിക്കില്ല. എന്നാല്‍ അധികം വൈകാതെ തന്നെ ക്രിക്കറ്റ് സ്റ്റിക്കറുകള്‍ വാട്‌സ് ആപ്പില്‍ പ്രത്യക്ഷപ്പെുടും. ഈ സ്റ്റിക്കറുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഇന്‍സ്റ്റാള്‍ ചെയ്യാനും എളുപ്പമാണ്. ഇമോജി അയക്കുന്നപോലെ സ്റ്റിക്കറുകളും അയക്കാന്‍ സാധിക്കും.

സന്ദേശം ടൈപ്പ് ചെയ്യുന്നതിനുള്ള സ്ഥലത്തിന് ഇടതുവശത്തുള്ള സ്മൈലി ബട്ടന്‍ തിരഞ്ഞെടുത്ത ശേഷം ഇമോജി തിരഞ്ഞെടുക്കുക. വലത് ഭാഗത്ത് മുകളില്‍ കാണുന്ന പ്ലസ് ബട്ടന്‍ തിരഞ്ഞെടുത്താല്‍ പുതിയ സ്റ്റിക്കറുകള്‍ കാണാം. അതില്‍ ക്രിക്കറ്റ് സ്റ്റിക്കറുകള്‍ തിരഞ്ഞെടുക്കാം. അവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

Top