ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം; ട്രംപ് ഉദ്ഘാടനം ചെയ്യും

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം അഹമ്മദാബാദില്‍ ഒരുങ്ങി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുക. ഫിബ്രുവരി 24,25 തീയതികളില്‍ ഇന്ത്യ സന്ദര്‍ശിക്കാനായെത്തുമ്പോഴാണ് ട്രംപ് സ്റ്റേഡിയം തുറന്നുകൊടുക്കുക എന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞദിവസം സ്റ്റേഡിയത്തെക്കുറിച്ച് ട്രംപ് സംസാരിച്ചിരുന്നു. അതേസമയം 40,000 മുതല്‍ 50,000 വരെ ആളുകള്‍ ഇവിടെ എത്തുമെന്ന് മോദി പറഞ്ഞിരുന്നു. എന്നാല്‍, താന്‍ അമ്പതുലക്ഷത്തോളം ആളുകളെയാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് തമാശയില്‍ പറഞ്ഞിരുന്നു.

മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം പുതുക്കിപ്പണിതാണ് ഈ സ്റ്റേഡിയം നിര്‍മിച്ചത്. നാലു മാസത്തിനുള്ളില്‍ അന്താരാഷ്ട്ര മത്സരത്തിന് സ്റ്റേഡിയം വേദിയാകുമെന്നാണ് റിപ്പോർട്ട്.

Top