തബാങ് മൊറോയിയെ ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ ചീഫ് എക്‌സിക്യുട്ടീവ് ആയി നിയമിച്ചു

Thabang Moroe

ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ ചീഫ് എക്‌സിക്യുട്ടീവ് ആയി തബാങ് മൊറോയിയെ നിയമിച്ചു. മൂന്നു വര്‍ഷത്തെ കരാറിലാണ് തബാങിനെ നിയമിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉണ്ടായത്.

കഴിഞ്ഞ സെപ്തംബര്‍ വരെ ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരുന്നു തബാങ് . നിലവിലെ ചീഫ് എക്‌സിക്യൂട്ടിവ് ആയിരുന്ന ഹാരൂണ്‍ ലോര്‍ഗറ്റ് പോയ ഒഴിവിലേക്കാണ് തബാങിനെ തിരഞ്ഞെടുത്തിരിക്കുന്നത്.

തബാങ് ആക്ടിങ് ചിഫ് എക്‌സിക്യൂട്ടീവ് ആയിരുന്നപ്പോള്‍ അദ്ദേഹം കാഴ്ചവെച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് തബാങിനെ തന്നെ ആ സ്ഥാനത്തേക്ക് പരിഗണിച്ചതെന്ന് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക പ്രസിഡന്റ് ക്രിസ് അഭിപ്രായപ്പെട്ടു.

ദക്ഷിണാഫ്രിക്കയുടെ പുതിയ ട്വന്റി -20 ലീഗ് ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഹാരൂണ്‍ ലോര്‍ഗറ്റ് പോയത്.

Top