പരിക്കിനെ തുടര്‍ന്ന് ശിഖാര്‍ ധവാന്‍ ലോകകപ്പില്‍ നിന്നും വിട്ടു നില്‍ക്കും

ന്ത്യന്‍ ഓപ്പണര്‍ ശിഖാര്‍ ധവാന് പരിക്കേറ്റതിനെ തുടര്‍ന്ന് ലോകകപ്പില്‍ നിന്നും വിട്ടുനില്‍ക്കും.

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- ഓസ്ട്രേലിയ പോരാട്ടത്തിനിടെയാണ് ശിഖര്‍ ധവാന് പരിക്കേറ്റത്. ഇടത് കൈവിരലിനാണ് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് ധവാന്‍ പിന്നീട് ഫീല്‍ഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ധവാന് പകരക്കാരനായി ഫീല്‍ഡ് ചെയ്തത് രവീന്ദ്ര ജഡേജയായിരുന്നു.

മത്സരത്തില്‍ നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ പന്ത് നേരിടുന്നതിനിടെയായിരുന്നു ധവാന്റെ ഇടത് തള്ളവിരലില്‍ പന്ത് കൊണ്ടത്.

Top