ആജീവനാന്ത വിലക്ക്; ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

വാതുവയ്പ്പ് വിവാദത്തില്‍ ആജീവനാന്ത വിലക്ക് നേരിടുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ശ്രീശാന്തിന്റെ ഹര്‍ജി പരിഗണിക്കുക. ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി വെറുതെവിട്ടുവെങ്കിലും വിലക്ക് നീക്കാന്‍ ബി.സി.സി.ഐ തയാറാകാത്തതിനെയാണ് ശ്രീശാന്ത് ചോദ്യം ചെയ്യുന്നത്.

താരതത്തെ വിലക്കിയ ബിസിസിഐയുടെ നടപടി കേരള ഹൈക്കോടതി നേരത്തെ ശരിവച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ബി.സി.സി.ഐയുടെ നടപടി ക്രൂരമാണെന്നും ചെറിയ മല്‍സരങ്ങളില്‍ പോലും പങ്കെടുക്കാന്‍ കഴിയുന്നില്ലെന്നും നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ശ്രീശാന്ത് വാദിച്ചിരുന്നു

Top