ക്രിക്കറ്റും രാഷ്ട്രീയവും തമ്മില്‍ ഇട കലര്‍ത്തരുത്; വിമര്‍ശനവുമായ് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍

ഇസ്ലാമാബാദ്; ക്രിക്കറ്റും രാഷ്ട്രീയവും തമ്മില്‍ കലര്‍ത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്ന വിമര്‍ശനവുമായ് ഇഹ്‌സാന്‍ മാനി. തീവ്രവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളെ ക്രിക്കറ്റില്‍ നിന്നും വിലക്കണമെന്ന് കാണിച്ച് ബിസിസിഐ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന് കത്തയക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു പാക്ക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍.

‘ക്രിക്കറ്റിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് ഒരിക്കലും നല്ല പ്രവണതയല്ല, അത് ഏതൊരു കായിക വിനോദമായാലും ശരിയല്ല’ കായിക വിനോദങ്ങള്‍ക്ക് അതിന്റെതായ സ്ഥാനമുണ്ടെന്നും രാഷ്ട്രീയം അതിന്റെ വഴിക്ക് നടക്കുമെന്നും രണ്ടും തമ്മില്‍ ഒരിക്കലും കൂട്ടികലര്‍ത്താന്‍ പാടില്ലെന്നും’ ഇഹ്‌സാന്‍ പറഞ്ഞു. ബിസിസിഐയില്‍ നിന്നും ഇതുവരെ കത്ത് ലഭിച്ചിട്ടില്ല എന്നും ഇനി പ്രതീക്ഷിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

Top