ക്രിക്കറ്റ് ഇതിഹാസം ധോണിയും മലയാളത്തിന്റ മോഹന്‍ലാലും ഒന്നിച്ച്

ങ്ങള്‍ ആരാധിക്കുന്ന താരങ്ങളുടെ ഫോട്ടാകള്‍ മിനിട്ടുകള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.  കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചരിക്കുന്ന ഫോട്ടോയാണ് ക്രിക്കറ്റ് ഇതിഹാസം ധോണിയും മലയാളത്തിന്റ മോഹന്‍ലാലും ഒരിമിച്ചുള്ളത്. ഇരുവരും സിനിമയ്ക്ക് വേണ്ടി ഒന്നിച്ചതാണോ എന്നായിരുന്നു ആരാധക ചോദ്യങ്ങള്‍. എന്നാല്‍ ഒരു പെയിന്റിന്റെ പരസ്യത്തിനായ് ഇരുവരും ഒന്നിച്ചതിന്റെ ഫോട്ടോകളാണ് അവ. ക്രിക്കറ്റ്- മോളിവുഡ് പുലികള്‍ ഒറ്റ ഫ്രെയിമില്‍ എന്ന ടൈടിലോടെയാണ് ആരാധകര്‍ ഫോട്ടോകള്‍ പങ്കുവച്ചിരിക്കുന്നത്. ഇരുവരും ചേര്‍ന്നൊരു ഒരു സിനിമ ഉണ്ടാകുമോ എന്നും ഏറെ കാണാന്‍ ആഗ്രഹിച്ചൊരു കോമ്പോ ആണിതെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

ബറോസ്, മലൈക്കോട്ടൈ വാലിബന്‍ എന്നീ ഒരുപിടി മികച്ച ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി അണിയറിയില്‍ ഒരുങ്ങുന്നത്. ബറോസ് ഈ വര്‍ഷം ക്രിസ്മസിനും വാലബന്‍ 2024 ജനുവരി 25നും തിയറ്ററിലെത്തും. ജീത്തു ജോസഫ് ചിത്രമായ നേര് എന്നതിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ട്വല്‍ത്ത് മാന്‍ എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലും ജീത്തുവും ഒരുമിച്ച ചിത്രം കൂടിയാണിത്. വൃഷഭ, റാം തുടങ്ങിയ ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Top