ചലച്ചിത്ര ചരിത്രകാരനും ക്രിക്കറ്റ് ലേഖകനുമായ രാജു ഭരതന്‍ അന്തരിച്ചു

മുംബൈ: ചലച്ചിത്ര ചരിത്രകാരനും ക്രിക്കറ്റ് ലേഖകനുമായിരുന്ന രാജു ഭരതന്‍ (86)അന്തരിച്ചു. വെള്ളിയാഴ്ച മുംബൈയില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു ഇദ്ദേഹം.

42 വര്‍ഷത്തോളം ഇല്ലസ്ട്രേറ്റഡ് വീക്കിലിയില്‍ പ്രവര്‍ത്തിച്ച രാജുഭരതന്‍ അസിസ്റ്റന്‍ഡ് എഡിറ്ററായാണ് വിരമിച്ചത്. ദ് ഹിന്ദുവിന്റെ സ്പോട്സ്സ്റ്റാറില്‍ കോളംനിസ്റ്റായിരുന്നു.

ക്രിക്കറ്റിനെ ആസ്പദമാക്കി ആദ്യമായി പുറത്തിറങ്ങിയ ‘ദ് വിക്ടറി സ്റ്റോറി’ (1974) എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തത് ഇദ്ദേഹം തന്നെയാണ്. ‘റൈവല്‍സ് ഇന്‍ ദ് സണ്‍’, ‘ലതാ മങ്കേഷ്‌കര്‍ – എ ബയൊഗ്രാഫി’, ‘എ ജേണി ഡൗണ്‍ മെലഡി ലൈന്‍’തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍.

Top