കോവിഡ് വ്യാപനം; ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം മാറ്റിവെച്ചു

മുംബൈ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ മാസം അവസാനം നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം മാറ്റിവെച്ചു. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഐ.സി.സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ശ്രീലങ്കയിലേക്ക് വരാനാകില്ലെന്ന് ബി.സി.സി.ഐ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കുകയും ചെയ്തു.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ കുറേ നാളുകളായി പരിശീലനം നടത്തുന്നില്ല. അന്താരാഷ്ട്ര യാത്രാ വിലക്കുകള്‍ നീക്കുമെന്ന കാര്യത്തിലും ഉറപ്പില്ല. അതുകൊണ്ടുതന്നെ ജൂണ്‍-ജൂലായ് മാസങ്ങളില്‍ ശ്രീലങ്കന്‍ പര്യടനം നടത്താനാകില്ല’, ബി.സി.സി.ഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ വ്യക്തമാക്കി.

മൂന്നു വീതം ഏകദിനങ്ങളും ട്വന്റി-20 മത്സരങ്ങളുമായിരുന്നു പരമ്പയിലുണ്ടായിരുന്നത്. ജൂണ്‍ അവസാനം തുടങ്ങി ജൂലായ് തുടക്കംവരെ എന്ന രീതിയിലായിരുന്നു മത്സരത്തിന്റെ സമയക്രമം.

Top