ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

സെഞ്ചൂറിയന്‍: ട്വന്റി-20 പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി-20യാണ് ഇംഗ്ലണ്ട് നേടിയത്. അഞ്ചു വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയത്.

ഇംഗ്ലണ്ട് 223 റണ്‍സ് വിജയലക്ഷ്യവുമായായിരുന്നു ബാറ്റിങ്ങിന് ഇറങ്ങിയത്. എന്നാല്‍ ടീം 19.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയും ചെയ്തു. ജോസ് ബട്ലര്‍, ജോണി ബെയര്‍സ്റ്റോ, ഇയാന്‍ മോര്‍ഗന്‍ എന്നിവര്‍ മികച്ച പ്രകടനമായിരുന്നു
ഇംഗ്ലണ്ടിന് കാഴ്ചവെച്ചത്.

മത്സരത്തില്‍ ജോസ് ബട്ലര്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു. ബെയര്‍സ്റ്റോവ് 34 പന്തില്‍ നിന്ന് 64 റണ്‍സും നേടി. മോര്‍ഗന്‍ 22 പന്തില്‍ 57 റണ്‍സും എടുത്തു.

Top