ടെന്നീസ് ബോള്‍ ക്രിക്കറ്റ് ബൗളിങ്ങില്‍ കൃത്യത വദ്ധിപ്പിച്ചു-ബൂംറ

യോര്‍ക്കുകള്‍ക്കു പിന്നിലെ രഹസ്യം വെളിപ്പെടുത്തി ജസ്പ്രീത് ബുംറ. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസര്‍മാരില്‍ ഒരാളായ ബുംറ തന്റെ യോര്‍ക്കുകള്‍ക്കു പിന്നിലെ രഹസ്യമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. വ്യത്യസ്തമായ ആക്ഷനും അപകടം വിതക്കുന്ന യോര്‍ക്കുകളുമാണ് ബുംറയേ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

ബുംറ പറയുന്നു…

കുട്ടിക്കാലത്ത് ടെന്നീസ് ബോളില്‍ ധാരാളം കളിച്ചിട്ടുണ്ട്. ഒരേതരം പന്തുകള്‍ മാത്രമാണ് ടെന്നീസ് ബോളില്‍ എറിയാനാകുക. ലെങ്തിന്റെ കാര്യത്തില്‍ ചോദ്യമുയര്‍ന്നേക്കാം. എന്നാല്‍ ബൗണ്‍സറുകള്‍ എറിയാന്‍ സാധിക്കില്ല. ഒരേ തരം പന്തുകള്‍ എറിഞ്ഞാണ് പരിശീലനം നടത്തുക. അന്ന് രസത്തിന് മാത്രമായിരുന്നു ക്രിക്കറ്റ് കളിച്ചിരുന്നത്. എന്നാല്‍ പിന്നീട് ക്രിക്കറ്റിനെ ഗൗരവാമായി കാണാന്‍ തുടങ്ങിയപ്പോള്‍ ടെന്നീസ് ക്രിക്കറ്റിന്റെ പ്രാധാന്യം വ്യക്തമായി.

ഒരു ചെറിയ തെറ്റു തിരുത്താന്‍ പോലും മണിക്കൂറുകളാണ് പരിശീലനത്തിനായി ചിലവഴിക്കുക. ലൈനും ലെങ്തും ബൗണ്‍സും കൃത്യമാകുന്നത് അങ്ങനെയാണ്. മൂന്നു ഫോര്‍മാറ്റിലും സജീവമാണ്. ഓരോ ഫോര്‍മാറ്റും മറ്റൊന്നില്‍ നിന്നു വ്യത്യസ്തമാണ്. അതിനാല്‍ കൃത്യമായ പരിശീലനം എല്ലാത്തരം ഫോര്‍മാറ്റിലും തിളങ്ങാന്‍ ആവശ്യമാണ്. ടെന്നീസ് ബോള്‍ ക്രിക്കറ്റ് ബൗളിങ്ങില്‍ കൃത്യത വദ്ധിപ്പിച്ചു.

നാളെ പ്രഖ്യാപിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ഏകദിന മത്സരത്തില്‍ കളിക്കുന്ന കളിക്കാരുടെ പട്ടികയില്‍ ബുംറയും ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Top