ഓസ്ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റ്; ഷെല്‍ഫീല്‍ഡ് ഷീല്‍ഡ് ഫൈനൽ റദ്ദാക്കി

കാന്‍ബറ: കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ ഷെല്‍ഫീല്‍ഡ് ഷീല്‍ഡ് റദ്ദാക്കിയതായി റിപ്പോര്‍ട്ട്. എന്നാല്‍ നേരത്ത ഷെല്‍ഫീല്‍ഡ് ഷീല്‍ഡിന്റെ അവസാന റൗണ്ട്‌ മത്സരങ്ങള്‍ റദ്ദാക്കിയിരുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയ ആയിരുന്നു മത്സരങ്ങള്‍ റദ്ദാക്കിയിരുന്നത്. എന്നാലിപ്പോള്‍ ഫൈനല്‍ റദ്ദാക്കാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിക്കുകയായിരുന്നു.

ഈ തീരുമാനം എടുത്തപ്പോള്‍ ന്യൂ സൗത്ത് വെയ്ല്‍സിനെ ജേതാക്കളായി പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായിട്ടാണ് ടൂര്‍ണമെന്റ് ഉപേക്ഷിക്കുന്നത്.

ക്രിക്കറ്റ് ഓസ്‌ട്രേലിയ സര്‍ക്കാര്‍ ഏജന്‍സികളും തങ്ങളുടെ മെഡിക്കല്‍ സംഘവും ആരോഗ്യരംഗത്തെ വിദഗ്ധരുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് ഈ തീരുമാനം എടുത്തത്.

അവസാന മൂന്ന് മത്സരങ്ങളിലും ടീം കാണികളെ പ്രവേശിപ്പിച്ചിരുന്നില്ലായിരുന്നു. പോയിന്റ് പട്ടികയില്‍ മുന്നിലുള്ളത് ന്യൂ സൗത്ത് വെയ്ല്‍സ് ബ്ലൂസാണ്. അതോടൊപ്പം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ആദ്യമായാണ് ന്യൂ സൗത്ത് വെയ്ല്‍സ് ഷെല്‍ഫീല്‍ഡ് ഷീല്‍ഡ് കിരീടം നേടുന്നത്.

Top