ന്യൂസീലന്‍ഡിനെതിരെ തകര്‍പ്പന്‍ ജയം നേടി ഓസ്ട്രേലിയ

മെല്‍ബണ്‍: ന്യൂസീലന്‍ഡിനെതിരെ 247 റണ്‍സിന്റെ വിജയവുമായി ഓസ്ട്രേലിയ. ന്യൂസീലന്‍ഡിനെ രണ്ടാമിന്നിങ്സില്‍ ഓസീസ് 240 റണ്‍സിന് പുറത്താക്കുകയായിരുന്നു.

നാല് വിക്കറ്റെടുത്ത നഥാന്‍ ലിയോണ്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയ പാറ്റിന്‍സണുമാണ് ഓസീസിന്റെ വിജയത്തിലെത്തിച്ചത്. എന്നാല്‍ കിവീസിനായി ഓപ്പണര്‍ ടോം ബ്ലെന്‍ഡല്‍ മാത്രമാണ് ചെറുത്തുനിന്നത്.

168 റണ്‍സെന്ന നിലയില്‍ നേരത്തെ ഓസീസ് രണ്ടാമിന്നിങ്സ് അഞ്ചു വിക്കറ്റിന് ഡിക്ലയര്‍ ചെയ്തിരുന്നു. എന്നാല്‍ 319 റണ്‍സിന്റെ ഒന്നാമിന്നിങ്സ് ലീഡുള്ളതിനാല്‍ ആണ് ഓസീസ് വേഗം ഇന്നിങ്സ് അവസാനിപ്പിച്ചത്.

Top