ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസനെ വിമർശിച്ച് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ലിസ സ്ഥലേക‍ർ

ബംഗ്ലാദേശ് വെടിക്കെട്ട് താരം ഷാക്കിബ് അൽ ഹസനെതിരെ രൂക്ഷവിമർശനം ഉയരുകയാണ്. ധാക്ക പ്രീമിയർ ലീഗിലെ മോശം പെരുമാറ്റത്തിൻെറ പേരിലാണ് വിമർശനങ്ങൾ ഉയരുന്നത്. വിക്കറ്റ് അനുവദിക്കാതിരുന്നതിന് സ്റ്റംപ് ചവിട്ടിത്തെറിപ്പിച്ചാണ് ഷാക്കിബ് രോഷം പ്രകടിപ്പിച്ചത്. രണ്ടാം തവണ സ്റ്റംപുകൾ പിഴുതെടുത്ത് വലിച്ചെറിയുകയും ചെയ്തു. അമ്പയറോട് കയർത്ത് സംസാരിക്കുന്ന ഷാക്കിബിൻെറ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇതേതുടർന്ന് താരം ക്ഷമാപണം നടത്തിയിരുന്നു .

ഷാക്കിബിൻെറ ഈ നടപടിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസീസ് ക്യാപ്റ്റനും വനിതാ ക്രിക്കറ്റ് താരവുമായ ലിസ സ്ഥലേക‍ർ. ഷാക്കിബിൻെറ ഈ പെരുമാറ്റം ഒരിക്കലും വെച്ചുപൊറുപ്പിക്കാനാവുന്നതല്ല. യുവതാരങ്ങൾ ഒരിക്കലും ഇത് പോലുള്ള കളിക്കാരെ മാതൃകയാക്കരുത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇങ്ങനെയുള്ള കളിക്കാർ വേണമോയെന്ന് ചിന്തിക്കണമെന്നും അവർ ട്വിറ്ററിൽ കുറിച്ചു.

Top