അടിമുടി മാറ്റങ്ങളുമായി ക്രേറ്റ; ഐ.എക്‌സ്- 25 ഇന്ത്യയിലേക്ക്

ചെറു എസ്.യു.വികളില്‍ ഇന്ത്യന്‍ വാഹന പ്രേമികളുടെ മനംകവര്‍ന്ന വാഹനമാണ് ക്രേറ്റ. രാജ്യത്ത് ഏറ്റവുംമധികം വില്‍പ്പനയുള്ള വാഹനം അടിമുടി മാറ്റങ്ങളുമായി അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണി കീഴടക്കാന്‍ എത്തുന്നു. കഴിഞ്ഞ ഷാങ്ഹായ് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച ഐ.എക്‌സ് 25 എന്ന ക്രേറ്റയെ അടുത്ത വര്‍ഷം ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്.

ആദ്യ തലമുറയെക്കാള്‍ വലുപ്പമുള്ള വാഹനമായിരിക്കും പുതിയ ക്രേറ്റ. 4,300 എം.എം നീളവും 1,790 എം.എം വീതിയും 1,622 എം.എം ഉയരവും 2,610 എം.എം വീല്‍ബെയ്‌സുമുണ്ടാകും പുതിയ വാഹനത്തിന്. ബി.എസ്- 6 നിലവാരത്തിലുള്ള 1.5 ലീറ്റര്‍ പെട്രോള്‍ ഡീസല്‍ എന്‍ജിനുകള്‍ കൂടാതെ 1.4 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനും പുതിയ ക്രേറ്റയിലുണ്ടാകും.

വലിയ ഗ്രില്ലുകള്‍, എല്‍.ഇ.ഡി സ്പ്ലിറ്റ് ഹെഡ്‌ലാംപ്, എല്‍.ഇ.ഡി ഡേറ്റം റണ്ണിങ് ലാംപ്, എല്‍.ഇ.ഡി ടെയില്‍ ലാംപ്, എന്നിവ പുതിയ വാഹനത്തില്‍ പ്രതീക്ഷിക്കാം. അഞ്ച് സീറ്റ് വകഭേദം കൂടാതെ ഏഴു സീറ്റ് ക്രേറ്റയും സമീപ ഭാവിയില്‍ പ്രതീക്ഷിക്കാം.

Top