സഹകരണ സ്ഥാപനങ്ങളുടെ വായ്പ ഏറ്റെടുക്കല്‍; സര്‍ക്കാരിന്റെ തീരുമാനത്തെ നിയമപരമായി നേരിടുമെന്ന്…

chennithala

തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളുടെ വായ്പ ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വായ്പ ഏറ്റെടുക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ജില്ലാ സഹകരണ ബാങ്കുകളിലും സംസ്ഥാന സഹകരണ ബാങ്കിലുമായി റബ്‌കോ, റബര്‍ മാര്‍ക്ക്, മാര്‍ക്കറ്റ് ഫെഡ് എന്നീ സഹകരണ സ്ഥാപനങ്ങള്‍ക്ക് 306.75 കോടിയുടെ വായ്പാ കുടിശികയാണ് ഉണ്ടായിരുന്നത്. ഈ തുകയാണ് സര്‍ക്കാര്‍ അടച്ചുതീര്‍ത്തത്.

വ്യക്തമായ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് വായ്പാ ബാധ്യത സര്‍ക്കാര്‍ അടച്ചുതീര്‍ത്തതെന്നായിരുന്നു ആദ്യം സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഈ സ്ഥാപനങ്ങള്‍ തുക സര്‍ക്കാരിനു തിരിച്ചു നല്‍കുമെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. ഇതിനുള്ള കരാര്‍ വ്യവസ്ഥകള്‍ സംബന്ധിച്ചു ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും തിങ്കളാഴ്ച മന്ത്രി വ്യക്തമാക്കിയിരുന്നു.

Top