ഐപിഎല്‍ ഒഫീഷ്യല്‍ പങ്കാളിയായി ക്രെഡ്; കരാര്‍ മൂന്ന് വര്‍ഷത്തേക്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഒഫീഷ്യല്‍ പങ്കാളികളായി ക്രഡിറ്റ് കാര്‍ഡ് കമ്പനിയായ ക്രെഡ്. മൂന്ന് വര്‍ഷത്തേക്ക് കമ്പനിയുമായി കരാറില്‍ ഒപ്പുവെച്ച വിവരം ഔദ്യോഗികമായി ബിസിസിഐ പുറത്തുവിട്ടു. ഈ സീസണ്‍ മുതല്‍ കരാര്‍ പ്രാബല്യത്തിലുണ്ടാവും. 2022ലാണ് കരാര്‍ അവസാനിക്കുന്നത്.

നേരത്തെ ചൈനാ വിരുദ്ധ മനോഭാവം ഇന്ത്യയില്‍ വര്‍ധിച്ച സാഹചര്യത്തില്‍ വിവോ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറിയിരുന്നു. ഇതോടെ ഡ്രീം ഇലവനെ ഐപിഎല്‍ 2020ന്റെ ടൈറ്റില്‍ സ്പോണ്‍സറായി ബിസിസിഐ തിരഞ്ഞെടുത്തിരുന്നു.

2019ല്‍ അഞ്ച് വര്‍ഷത്തെ കരാറാണ് വിവോയുമായി ബിസിസിഐ ഒപ്പിട്ടത്. സെപ്റ്റംബര്‍ 19നാണ് ഐപിഎല്‍ 13ാം സീസണ്‍ ആരംഭിക്കുന്നത്. നവംബര്‍ 10നാണ് ഫൈനല്‍. യുഎഇയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തിലാവും ഐപിഎല്‍ നടത്തുക.

Top