സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പ്രത്യേക ഇംഗ്ലീഷ് തസ്തതികള്‍ സൃഷ്ടിക്കണം; ഹൈക്കോടതി

kerala hc

കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഈ അധ്യയനവര്‍ഷം മുതല്‍ പ്രത്യേകം ഇംഗ്ലീഷ് അധ്യാപക തസ്തികകള്‍ (എച്ച്എസ്എ) സൃഷ്ടിക്കണമെന്ന് ഹൈക്കോടതി. തൃശ്ശൂര്‍, തിരുവല്ല സ്വദേശികള്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ഇംഗ്ലീഷ് അധ്യയനത്തിനായി ഇംഗ്ലീഷ് ബിരുദധാരികളെ പ്രത്യേകം തസ്തിക സൃഷ്ടിച്ച് നിയമിക്കുന്നതിനായി കേരള വിദ്യാഭ്യാസ ചട്ടം നേരത്തെ തന്നെ ഭേദഗതി ചെയ്തിരുന്നു.

2002-2003 അക്കാദമിക് വര്‍ഷം മുതല്‍ ഈ ചട്ടം നടപ്പാക്കേണ്ടതായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി. ഇംഗ്ലീഷ് പഠനത്തിനായി യോഗ്യതയുള്ള അധ്യാപകരെ നിയമിക്കാതെ മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരെക്കൊണ്ട് പഠിപ്പിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷ് ശരിയായ രീതിയില്‍ പഠിക്കാന്‍ കഴിയുന്നില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

 

Top