കിറ്റക്‌സിന് വ്യവസായം നടത്താന്‍ അനുകൂല സാഹചര്യം സൃഷ്ടിക്കണം; ജില്ലാ വ്യവസായ ജനറല്‍ മാനേജര്‍

കൊച്ചി: സംസ്ഥാനത്ത് കിറ്റെക്സിന് വ്യവസായം നടത്താന്‍ അനുകൂല സാഹചര്യം സൃഷ്ടിക്കണമെന്ന് ജില്ലാ വ്യവസായ ജനറല്‍ മാനേജറുടെ റിപ്പോര്‍ട്ട്. ജില്ലാ വ്യവസായ ജനറല്‍ മാനേജര്‍ ബിജു പി.എബ്രഹാമാണ് റിപ്പോര്‍ട്ട് നല്‍കിയത്. കിറ്റെക്സ് മാനേജ്മെന്റിന്റെ പരാതികളും ആശങ്കകളും റിപ്പോര്‍ട്ടിലുളളതായാണ് സൂചന.

മലിനീകരണ നിയന്ത്രണത്തില്‍ വീഴ്ചയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് മെമ്മോ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കിറ്റെക്സിലെ പരിശോധന റിപ്പോര്‍ട്ട് വ്യവസായ വാണിജ്യ ഡയറക്ടര്‍ക്ക് കൈമാറി.

 

Top