എന്‍. ചന്ദ്രബാബു നായിഡു താമസിക്കുന്ന വീട് പൊളിക്കാന്‍ നോട്ടീസ്

അമരാവതി: ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു താമസിക്കുന്ന വീട് പൊളിക്കാന്‍ നോട്ടീസ്. ആന്ധ്ര ക്യാപ്പിറ്റല്‍ റീജണല്‍ ഡെവലപ്‌മെന്റ് അഥോറിറ്റിയാണ് (എപിസിആര്‍ഡിഎ) നോട്ടീസ് പതിച്ചിരിക്കുന്നത്. ഉടമ സ്വയം വീട് പൊളിച്ച് മാറ്റാന്‍ തയാറായില്ലെങ്കില്‍ അഥോറിറ്റി കെട്ടിടം പൊളിച്ച് നീക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ചന്ദ്രബാബു നായിഡുവും കുടുംബവും ലിംഗനേനി രമേശില്‍ നിന്ന് ലീസിനിനെടുത്ത വീടാണിത്. നിയമം ലംഘിച്ച് അനധികൃതമായാണ് ഈ വീട് നിര്‍മിച്ചിരിക്കുന്നതെന്നാണ് എപിസിആര്‍ഡിഎയുടെ ആരോപണം. വീട് പൊളിക്കാന്‍ എപിസിആര്‍ഡിഎ നേരത്തെയും നോട്ടീസ് നല്‍കിയിരുന്നു.

Top