വാര്‍നര്‍ ബ്രദേഴ്സ് ചിത്രം ‘ക്രേസി റിച്ച് ഏഷ്യന്‍സ് ‘ ആഗസ്റ്റ് 17ന് തീയേറ്ററുകളിൽ

വാര്‍നര്‍ ബ്രദേഴ്സ് ഒരുക്കുന്ന പുതിയ ചിത്രമാണ് ക്രേസി റിച്ച് ഏഷ്യന്‍സ്.

സിനിമയുടെ റിലീസ് തീയതി പുറത്തു വിട്ടു. ആഗസ്റ്റ് 17 ന് ചിത്രം തീയേറ്ററുകളിലെത്തും.

കെവിന്‍ ക്വാന്‍സിന്റെ 2013ലെ ബെസ്റ്റ് സെല്ലര്‍ നോവലാണ് ക്രേസി റിച്ച് ഏഷ്യന്‍സ്.

ഈ നോവലിനെ ആസ്പദമാക്കിയാണ് വാര്‍നര്‍ ബ്രദേഴ്സ് ചിത്രം ഒരുക്കുന്നത്.

ക്രേസി റിച്ച് ഏഷ്യന്‍സ് എന്ന് തന്നെയാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്.

പ്രധാനകഥാപാത്രം നിക്കോളാസിന്റെ വേഷം അവതരിപ്പിക്കുന്നത് ഹെന്‍റി ഗോള്‍ഡിങാണ്.

നീന ജേക്കബ്സണ്‍, ബ്രാഡ് സിംബ്സണ്‍ എന്നിവരാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

Top