ജര്‍മനിയില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പൊട്ടിത്തെറിച്ചു; രൂപപ്പെട്ടത് ഭീമാകാര കുഴി

ബെര്‍ലിന്‍: ജര്‍മനിയിലെ ലിംബര്‍ഗില്‍ രണ്ടാം ലോക മഹായുദ്ധകാലത്തേതെന്ന് കരുതപ്പെടുന്ന ബോംബ് പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തില്‍ ഭീമാകാരമായ കുഴി രൂപപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്.

ലിംബര്‍ഗിലെകൃഷിയിടത്തിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ പത്ത് മീറ്റര്‍ വ്യാസവും നാല് മീറ്റര്‍ ആഴവുമുള്ള കുഴി രൂപപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച അര്‍ധരാത്രിയിലാണ് സ്ഫോടനം നടന്നതെന്ന് പോലീസ് വ്യക്തമാക്കി. രാത്രിയില്‍ വലിയ സ്ഫോടനശബ്ദം കേട്ടിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. നിരവധി കിലോമീറ്ററുകള്‍ വിസ്തീര്‍ണമുള്ള കൃഷിയിടത്തിനു നടുവിലാണ് സ്ഫോടനം നടന്നത്. അതിനാല്‍ സ്ഫോടനത്തെക്കുറിച്ചും കുഴി രൂപപ്പെട്ടതിനെക്കുറിച്ചുമുള്ള വിവരം ഞായറാഴ്ച ഉച്ചയോടെയാണ് പുറത്തറിയുന്നത്.

സ്ഫോടനത്തില്‍ രൂപപ്പെട്ട കുഴിയുടെ വലിപ്പവും രൂപവും വെച്ച് വലിയ ശക്തിയുള്ള ബോംബാണ് പൊട്ടിത്തെറിച്ചതെന്ന സൂചനയാണ് നല്‍കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. സ്ഫോടനത്തില്‍ ആര്‍ക്കെങ്കിലും അപകടം സംഭവിച്ചതായി റിപ്പോര്‍ട്ടില്ല.

Top