തട്ടകത്തിൽ തകർന്ന് ബ്ലാസ്റ്റേഴ്സ്; ബഗാന് കിടിലൻ ജയം

ന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സിനെ തളച്ച് എ.ടി.കെ. മോഹൻ ബഗാൻ. മൂന്നിനെതിരേ നാല് ഗോളുകൾക്കായിരുന്നു മോഹൻ ബഗാന്റെ ജയം. അവസാന ആറ് കളികളിൽ ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാം തോൽവിയാണ് ഇത്.

ആദ്യാവസാനംവരെ ആക്രമിച്ച് കളിച്ച മോഹൻ ബഹാനോട് ശക്തമായ പോരാട്ടം കാഴ്ചവെക്കാൻ ബ്ലാസ്റ്റേഴ്സിനായെങ്കിലും തോൽവി ഒഴിവാക്കാൻ സാധിച്ചില്ല. നാലാം മിനിറ്റിൽ തന്നെ ബഗാന് വേണ്ടി അർമാൻഡോ സാദികു പന്ത് വലയിലെത്തിച്ചു. രണ്ടാം പകുതിയിലും മോഹൻ ബഗാന്റെ ശക്തമായ ആക്രമണത്തിനായിരുന്നു കൊച്ചി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

54-ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചത്. കെ.പി. രാഹുലിന്റെ പാസിൽ വിബിൻ മോഹനനാണ് പന്ത് വലയിലെത്തിച്ചത്. ഗോളാഘോഷത്തിന്റെ ആവേശം കെട്ടടങ്ങും മുമ്പേ മോഹൻ ബഗാൻ വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ വല ചലിപ്പിച്ചു. 60-ാം മിനിറ്റിൽ സാദികുവാണ് രണ്ടാം ഗോളും നേടിയത്. 63-ാം മിനിറ്റിൽ ഡയമന്റക്കോസിലൂടെ വീണ്ടും ബ്ലാസ്റ്റേഴ്സ് സമനില തിരിച്ചുപിടിച്ചു. 68-ാം മിനിറ്റിൽ ദീപക് ടാൻഗ്രിയിൽ കൂടി വീണ്ടും മോഹൻ ബഗാൻ മുമ്പിലെത്തി. 97-ാം മിനിറ്റിൽ ജേസൻ കുമ്മിങ്സിലൂടെ മോഹൻ ബഗാൻ നാലാം ഗോൾ നേടിയതോടെ വിജയം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. 99-ാം മിനിറ്റിൽ ഡയമന്റക്കോസിലൂടെ നേടിയ മൂന്നാം ഗോൾ പരാജയത്തിന്റെ ആഘാതം കുറച്ചു.

 

Top