CPO Rajagopal suspended-for- controversial FB post

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു.

ആലപ്പുഴ എ.ആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസര്‍ രാജഗോപാല്‍ അരുണിമയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ആഭ്യന്തരവകുപ്പിന്റെ പരിശോധനയെ തുടര്‍ന്നാണ് പൊലീസുകാരനെതിരെ നടപടി.

കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തിലാണ് മുഖ്യമന്ത്രിയെയും ഡിജിപിയെയും അധിക്ഷേപിച്ച് പൊലീസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ്.

വകുപ്പു മന്ത്രിയെയും പൊലീസ് മേധാവിയെയും അധിക്ഷേപിച്ചായിരുന്നു രാജഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മാധ്യമങ്ങള്‍ക്കും പോസ്റ്റില്‍ വിമര്‍ശനമുണ്ട്. മാധ്യമപ്രവര്‍ത്തകരെ നായിന്റെമക്കള്‍ എന്നാണ് പോസ്റ്റില്‍ വിശേഷിപ്പിക്കുന്നത്.

പത്രക്കാര്‍ക്ക് അമിതസ്വാതന്ത്ര്യം നല്‍കുകയാണ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ചെയ്യുന്നത്. ഇപ്പോള്‍ അവര്‍ക്ക് ആരുടെയും സ്വകാര്യതയില്‍ കടന്നു ചെല്ലാനുള്ള അവകാശമായതിനെ കാണുന്നുവെന്നും ഇയാള്‍ പോസ്റ്റില്‍ വിമര്‍ശിക്കുന്നു.

ടികെഎം കോളജിലെ മുന്‍ കെഎസ്‌യു ചെയര്‍മാന്‍ ആയിരുന്നു രാജഗോപാല്‍.

Top