ലീഗിന്റെ വോട്ട് വേണ്ടെന്ന് പറയാൻ സി.പി.എം തയ്യാറാകണമെന്ന് കെ.പി.എ മജീദ്

majeed

മലപ്പുറം : ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന് പറയുന്ന സി.പി.എം തമിഴ്നാട്ടില്‍ ലീഗിന്റെ വോട്ട് വേണ്ടെന്ന് പറയാന്‍ തയ്യാറാകണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സി.പി.എമ്മിനൊപ്പം ഒന്നിച്ച് നിന്നിട്ടുള്ള പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വര്‍ഗ്ഗീയ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് ലീഗെന്നും തമിഴ്‌നാട്ടില്‍ ലീഗിന്റെ വോട്ട് സ്വീകരിക്കണോയെന്ന് പാര്‍ട്ടി പരിശോധിക്കുമെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി.

Top