വി.ടി.ബല്‍റാം എംഎല്‍എയ്ക്ക് നേരെ സിപിഎമ്മിന്റെ കരിങ്കൊടി പ്രതിഷേധം

Balram

പാലക്കാട്: വി.ടി.ബല്‍റാം എംഎല്‍എയ്ക്ക് നേരെ സിപിഎമ്മിന്റെ കരിങ്കൊടി പ്രതിഷേധം. കല്ലേറില്‍ എംഎല്‍എയുടെ കാറിന്റെ സൈഡ് ഗ്ലാസ് തകര്‍ന്നു. ആനക്കര പഞ്ചായത്തിലെ കൂട്ടക്കടവില്‍ ക്ഷീരസഹകരണ സംഘത്തിന്റെ സഹായധന വിതരണം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു ബല്‍റാം.

എകെജിക്ക് എതിരായ വിവാദ പരാമര്‍ശത്തെ തുടര്‍ന്നു ബല്‍റാം പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ കരിങ്കൊടി കാണിച്ചുള്ള പ്രതിഷേധം നടക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമാണ് ഇന്നത്തെ സംഭവമെന്നും പൊലീസ് അറിയിച്ചു.

Top