തിരഞ്ഞെടുപ്പ് എന്ന് പറയുന്നതും പോരാട്ടമല്ലേ സഖാവെ ? (വീഡിയോ കാണാം)

ടതുപക്ഷം എന്നാല്‍ അത് പ്രധാനമായും സി.പി.എം മാത്രമാണ്. ഏതാനും ജില്ലകളില്‍ മാത്രം സ്വാധീനമുള്ള സി.പി.ഐയെ മാറ്റി നിര്‍ത്തിയാല്‍ മറ്റു ഇടത് പാര്‍ട്ടികള്‍ വെറും കടലാസ് സംഘടനകള്‍ മാത്രമാണ്. സി.പി.എമ്മിന്റെ സംഘടനാ ശക്തി കൊണ്ടു മാത്രം നിലനിന്നു പോകുന്ന ഘടക കക്ഷികളാണവര്‍. രണ്ട് എം.എല്‍.എമാരും ഒരു മന്ത്രിയുമുള്ള എന്‍.സി.പിയും ആ വിഭാഗത്തില്‍ പെടുന്നതാണ്. ഒരു ബസില്‍ കയറ്റി കൊണ്ടു പോകാനുള്ള പ്രവര്‍ത്തകര്‍ പോലും ഇല്ലാത്ത പാര്‍ട്ടിയെന്ന് ആളുകള്‍ കളിയാക്കുന്നത് വെറുതെയല്ല. അതില്‍ ചില കാര്യമൊക്കെയുണ്ട്.

Top