CPmn-statement-agaisnt-currency-ban

cpm

തിരുവനന്തപുരം: നോട്ടുകള്‍ പിന്‍വലിച്ച നടപടിയില്‍ ബദല്‍ സംവിധാനങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ പഴയ കറന്‍സി നോട്ടുകളുടെ സാധുത തുടരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്.

1000,500 നോട്ടുകള്‍ തിരക്കിട്ട് പിന്‍വലിച്ചത് മൂലം രാജ്യത്തെ ജനങ്ങള്‍ കടുത്ത ബുദ്ധിമുട്ടിലാണ്. നാട്ടില്‍ ആത്മഹത്യയും അത്യാഹിത മരണങ്ങളും ഉണ്ടാവുകയാണ്. അടിയന്തരശസ്ത്രക്രിയകള്‍ പോലും നടത്താന്‍ കഴിയാതെ രോഗികള്‍ ആശുപത്രികളില്‍ വലയുകയാണെന്നും സിപിഎം ചൂണ്ടിക്കാട്ടി.

നിര്‍മ്മാണ-കാര്‍ഷിക മേഖലകളടക്കമുള്ളവ സ്തംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യം തുടര്‍ന്നാല്‍ തൊഴിലാളികളും സാധാരണക്കാരും പട്ടിണിയിലാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

സംസ്ഥാന സര്‍ക്കാര്‍ നികുതിയും ഫീസുകളും പിഴ കൂടാതെ അടയ്ക്കാന്‍ നവംബര്‍ 30വരെ സമയം അനുവദിച്ചതിനെ സിപിഎം സ്വാഗതം ചെയ്തു.

നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് നേരിട്ടുകൊണ്ടിരിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ 17ന് റിസര്‍വ്വ് ബാങ്കിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

Top