സി.പി.എം അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള സമയമായി; പ്രതികരണവുമായി കെ.കെ രമ

കണ്ണൂര്‍: സി.പി.എം അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള സമയമായെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് കെ.കെ രമ. പൊതു തെരഞ്ഞെടുപ്പില്‍ ഉണ്ടായ പിന്നോട്ട് പോക്ക് സിപിഎമ്മിന്റെ ധിക്കാര രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയാണെന്നും രമ പറഞ്ഞു.

ആര്‍.എം.പിയുടെ നിലപാടും രാഷ്ട്രീയവും ശരിയാണെന്ന് ബോധ്യപ്പെടുത്തുന്ന ജനവിധിയാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിയുടെ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നും കെ.കെ രമ ആവശ്യപ്പെട്ടു.

13ാമത് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 19 ഇടങ്ങളില്‍ യു.ഡി.എഫ് മുന്നേറ്റം തുടരുകയാണ്. ഏകദേശം പകുതിയോളം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ ഏഴിടങ്ങളില്‍ യു.ഡി.എഫ് ലീഡ് ലക്ഷം വോട്ടുകള്‍ കടന്നിരിക്കുന്നു.

Top