വോട്ട് കച്ചവടത്തിന് തെളിവുകളുണ്ടെന്ന് ആവര്‍ത്തിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം : തെരഞ്ഞെടുപ്പിലെ വോട്ട് കച്ചവടത്തിന് തെളിവുകളുണ്ടെന്ന് ആവര്‍ത്തിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിജെപിയിലെ ഒരു വിഭാഗമാണ് ധാരണയുണ്ടാക്കിയിട്ടുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു.

പാലായിലും ഇതേ കൂട്ടുകെട്ട് ഉണ്ടായിരുന്നുവെന്നും എന്‍.ഡി.എയുടെ വോട്ട് വലിയ രീതിയില്‍ കുറഞ്ഞത് ഇതിന്റെ തെളിവാണെന്നും മുല്ലപ്പള്ളി അറിയിച്ചു.

കോന്നിയിലും വട്ടിയൂര്‍കാവിലും വോട്ട് കച്ചവടത്തിന് ബി.ജെ.പിയും സിപിഎമ്മും ശ്രമിക്കുന്നുണ്ടെന്ന് യു.ഡി.എഫ് നേരത്തെയും ആരോപിച്ചിരുന്നു.

Top