സിപിഎം യുവ നേതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സുൽത്താ ൻബത്തേരി: സി.പി.എം. യുവനേതാവിനെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. സി.പി.എം. ബത്തേരി ഏരിയാകമ്മിറ്റിയംഗം മന്തണ്ടിക്കുന്ന് ആലക്കാട്ടുമാലായിൽ എ.കെ. ജിതൂഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

എൽ.ഡി.എഫിന്റെ ബത്തേരി നഗരസഭാ തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായിരുന്നു. എസ്.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി, ഫ്രീഡം ടു മൂവ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫും അംഗമായിരുന്നു അദ്ദേഹം.

Top